Connect with us

Kuwait

ഇന്റര്‍നെറ്റ് ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്കുള്ള രാജ്യം കുവൈത്ത്

ബ്രോഡ്ബാന്റ് സേവനങ്ങളുടെ പ്രതിമാസ നിരക്ക് കുവൈത്തില്‍ 5 മുതല്‍ 6 ദിനാര്‍ വരെയാണ്

Published

|

Last Updated

കുവൈത്ത് സിറ്റി   | ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് പ്രതിമാസ നിരക്ക് ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തും.ബ്രോഡ്ബാന്റ് സേവനങ്ങളുടെ പ്രതിമാസ നിരക്ക് കുവൈത്തില്‍ 5 മുതല്‍ 6 ദിനാര്‍ വരെയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണിത് എന്ന് ടെലികമ്മ്യൂണിക്കേഷന്‍ അതൊറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍പറയുന്നു.

രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. രാജ്യത്ത് മൊബൈല്‍ ബ്രോഡ് ബാന്റ് കമ്മ്യൂണിക്കേഷനില്‍ 56 ലക്ഷം വരിക്കാരാണുള്ളത്. ഇതില്‍ 45 ശതമാനവും ഒപ്ടിക്കല്‍ ഫൈബര്‍ വഴിയുള്ള കണക്ഷനുകളാണ് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.