Kuwait
നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവ് കുവൈത്തില്‍
നവജാത ശിശുക്കളെ കുറിച്ചുള്ള നാലാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കുവൈത്ത് സിറ്റി | കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ മെഡിക്കല്‍ സര്‍വീസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നവജാത ശിശുക്കളെ കുറിച്ചുള്ള നാലാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനം. സമ്മേളനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
കുവൈത്തിനകത്തും പുറത്തും നിന്നുള്ള നിയോനറ്റോളജി മേഖലയിലെ 200ലധികം വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടക്കുക. ലോകമെമ്പാടുമുള്ള പത്തിലധികം വിദഗ്ധരാണ് വിഷയം അവതരിപ്പിക്കാന്‍ എത്തിയിട്ടുള്ളത്. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രിയായ ദാറുഷിഫാ നിയോനറ്റല്‍ കെയര്‍ ബന്‍ഡില്‍സ്, എന്ന പേര് നല്‍കിയാണ് പരിപാടി നടത്തുന്നത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള 10 സ്പീക്കര്‍മാര്‍ പങ്കെടുക്കുന്നതിനാല്‍ ഈ വാര്‍ഷിക സമ്മേളനം ലോകത്തിലെ നിരവധി സ്‌പെഷ്യലിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.