Uae
കുവൈത്ത്; ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ്‌ന്റെ കാലത്തേതെന്ന് സംശയിക്കുന്ന ചരിത്രാവാശിഷ്ടങ്ങൾ കണ്ടെത്തി
ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ട്ടറും റോമിലെ ലാസ്പ്പിയന്‍സ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജൂലി മരസ്‌കെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുവൈത്ത് സിറ്റി| കുവൈത്തിലെ സബാഹ് അല്‍ അഹ്മദ് സംരക്ഷിത മേഖലയില്‍ ഖലീഫ അബൂബക്കര്‍ സിദ്ദിഖ് വിന്റെ കാലത്തെ യുദ്ധതിന്റേത് എന്ന് സംശയിക്കുന്ന ചരിത്രാവാശിഷ്ടങ്ങള്‍ കണ്ടെത്തി.കുവൈത്തില്‍ പുരാവസ്തു പര്യവേഷണം നടത്തി വരുന്ന ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ട്ടറും റോമിലെ ലാസ്പ്പിയന്‍സ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജൂലി മരസ്‌കെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവാചകര്‍ മുഹമ്മദ് നബിക്ക് ശേഷം ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ദിഖ്‌ന്റെ കാലത്ത് നടന്ന ദാത് അല്‍ സില്‍സില യുദ്ധത്തില്‍ സേനാ നായകന്‍ ഖാലിദ് ബിന്‍ വലീദ് നിര്‍മ്മിച്ചതായി സംശയിക്കപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ആണ് കണ്ടെത്തിയത് എന്നാണ് നിഗമനം.
280ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടമാണിത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. രണ്ട് മാസം മുമ്പാണ് കുവൈത്തിലെ ഫൈലക്ക ദീപില്‍ 4000വര്‍ഷം പഴക്കമുള്ളക്ഷേത്രാവാശിഷ്ടം കണ്ടെത്തിയത്.
---- facebook comment plugin here -----