Connect with us

Milad 2021

കുവൈത്ത് ഐ സി എഫ് ഗ്രാൻഡ് മീലാദ് കോൺഫറൻസ് വെള്ളിയാഴ്ച

Published

|

Last Updated

കുവൈത്ത് | ‘നബി(സ) സഹിഷ്ണുതയുടെ മാതൃക’ എന്ന പ്രമേയത്തിൽ ഐ സി എഫ്. ജി സി സി തലത്തിൽ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസ് (വെബിനാർ) 22 ന് വെള്ളിയാഴ്ച ഉച്ചക്ക് കുവൈത്ത് സമയം 1.30 നു നടക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മദ്ഹ് പ്രഭാഷണവും നടത്തും. മറ്റു പ്രമുഖ അന്തർദേശീയ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ വിവിധ മൗലിദ്, ബുർദ ടീമുകളുടെ വ്യത്യസ്ത പരിപാടികൾ ഉണ്ടായിരിക്കുമെന്നും ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.