meelad conference
കുവൈത്ത് ഐ സി എഫ് മീലാദ് മഹാ സമ്മേളനം നാളെ
ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സി ഫൈസിയെ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് മഹാ സമ്മേളനത്തിലെ മുഖ്യാതിഥി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി രാജ്യത്ത് എത്തി. ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സി ഫൈസിയെ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂനിറ്റി സ്കൂളിലാണ് മീലാദ് മഹാ സമ്മേളനം. വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10 വരെ നീണ്ടുനിൽക്കും. അറബി, മലയാളം, ഉർദു ഭാഷകളിൽ വിവിധ രാജ്യക്കാരായ സംഘങ്ങൾ അവതരിപ്പിക്കുന്ന മദ്ഹ് ഗാനങ്ങളും നഅതുകളും പ്രവാചക കീർത്തന കാവ്യങ്ങളും സമ്മേളനത്തിന്റെ പ്രധാന പരിപാടിയായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഐ സി എഫ് മദ്റസകളിലെ വിദ്യാർഥികളുടെ ദഫ്, കലാപരിപാടികൾ അരങ്ങേറും.
സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. അറബ് പണ്ഡിതരായ ശൈഖ് മഹ്‌മൂദ് അബ്ദുൽ ബാരി, ശൈഖ് അബ്ദുർറസാഖ് അൽ കമാലി, ഡോ. അഹ്മദ് അൽ നിസഫ്, ശൈഖ് സ്വാലിഹ് അൽ രിഫാഈ, സയ്യിദ് ഔസ് ഈസാ ശഹീൻ തുടങ്ങിയവരും സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളും സംബന്ധിക്കും. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സമ്മേളനത്തിലേക്ക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.