Connect with us

Gulf

കുവൈത്ത് ഐ സി എഫ് മിഅ്റാജ് പ്രഭാഷണം വെള്ളിയാഴ്ച

പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യാതിഥിയാകും. സയ്യിദ് ഹബീബ് അൽ ബുഖാരി , സയ്യിദ് സൈദലവി സഖാഫി സംബന്ധിക്കും

Published

|

Last Updated

കുവൈത്ത് സിറ്റി |  ഐ സി എഫ് കുവൈത്ത് നാഷണൽ  കമ്മിറ്റി നടത്തുന്ന മിഅ്റാജ് സന്ദേശ പ്രഭാഷണം നാളെ. വൈകീട്ട് ആറിന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചാണ് പ്രഭാഷണം നടക്കുന്നത്.
സമസ്ത കേരള ജംഈയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ പേരോട്  അബ്ദുർറഹ്മാൻ സഖാഫി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തും.
ഐ സി എഫ് നാഷണൽ  പ്രസിഡൻ്റ്  അബ്ദുൽ ഹകീം ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹബീബ് അൽ ബുഖാരി, സയ്യിദ് സൈദലവി സഖാഫി തുടങ്ങിയ  പ്രമുഖർ സംബന്ധിക്കും.  തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി ചടങ്ങിൽ  പ്രത്യേക പ്രാർഥന നടത്തും.