Kuwait
കുവൈത്ത് സ്വാതന്ത്ര്യദിനം: പ്രവാസികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് മോചനം
ശേഷിക്കുന്ന ശിക്ഷാ കാലാവധിയില്‍ നിന്ന് ഒഴിവാക്കല്‍, കാലാവധി കുറയ്ക്കല്‍, നാടുകടത്തല്‍ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ ഇളവുകളാണ് അര്‍ഹരായവര്‍ക്ക് ലഭിക്കുക.

കുവൈത്ത് സിറ്റി | കുവൈത്തിന്റെ 64 ാമത് ദേശീയ ദിനത്തോടനനുബന്ധിച്ചു അമീരി കാരുണ്യത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് മോചനം. ശേഷിക്കുന്ന ശിക്ഷാ കാലാവധിയില്‍ നിന്ന് ഒഴിവാക്കല്‍, കാലാവധി കുറയ്ക്കല്‍, നാടുകടത്തല്‍ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ ഇളവുകളാണ് നിലവില്‍ അമീരി ഉത്തരവിന് അര്‍ഹരായവര്‍ക്ക് ലഭിക്കുക.
ഭാവിയില്‍ നിയമങ്ങള്‍ പാലിച്ചു ജീവിക്കുക, സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുക തുടങ്ങിയ കാര്യങ്ങളില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഭാവിയില്‍ ശ്രമിക്കണമെന്നും ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് തടവുകാരെ ഓര്‍മ്മപ്പെടുത്തി. അമീരി ഉത്തരവിലൂടെ മോചിപ്പിക്കപ്പെടുന്നവരെ പിന്തുണക്കുക എന്നത് സര്‍ക്കാരിന്റെ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും പുനരധിവസിപ്പിക്കുന്നതിനും പുതുജീവിതം തുടങ്ങാന്‍ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് പ്രത്യേക ഓഫീസ് സംവിധാനം തുടങ്ങാനും മന്ത്രി ശിപാര്‍ശ ചെയ്തു.