Connect with us

Kuwait

പ്രായപൂർത്തി ആകാത്തവർക്ക് വർക്ക് പെർമിറ്റ്‌ കിട്ടില്ലെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി

പ്രായപൂർത്തി ആകാത്തവരെ ജോലിക്ക് നിയമിക്കേണ്ട ആവശ്യം വരുന്ന ഘട്ടത്തെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

കുവൈത്ത് സിറ്റി | 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വർക്ക്‌ പെർമിറ്റുകളൊന്നും കിട്ടില്ലെന്നു മാൻപവർ അതോറിറ്റി പരിശോധനാ വിഭാഗം ഡയറക്ടർ ഡോ.ഫഹദ് അൽ മുറാത് അറിയിച്ചു. പ്രായപൂർത്തി ആകാത്തവരെ ജോലിക്ക് നിയമിക്കേണ്ട ആവശ്യം വരുന്ന ഘട്ടത്തെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2010ലെ തൊഴിൽ നിയമ നമ്പർ ആറിലെ ആർട്ടിക്കിൾ 27 പ്രകാരം 15 വയസ് തികഞ്ഞ വ്യക്തിക്കു 18 വയസ് വരെ അനിശ്ചിതകാലത്തേക്ക് ആണെങ്കിൽ ഒരു തൊഴിൽ കരാറിൽ ഏർപ്പെടാൻ സാധിക്കും. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 20 അനുസരിച്ച് വർക്ക്‌ പെർമിറ്റ്‌ നൽകാൻ അതോറിറ്റിക്ക് മാത്രമേ അവകാശമുള്ളൂ. അത് ആവശ്യനുസരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതോറിറ്റിയാണ്.

നിയമത്തിന്റെ 141-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഏതെങ്കിലും തൊഴിലാളി പിടിക്കപ്പെട്ടാൽ അതോറിറ്റി ആദ്യം മുന്നറിയിപ്പ് നൽകും. നിയമലംഘനം ആവർത്തിച്ചാൽ 100 ദീനാറിൽ കുറയാതെയും 200ദിനാറിൽ കൂടാതെയും പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇബ്രാഹിം വെണ്ണിയോട്