Connect with us

Kuwait

കുവൈത്ത് അഞ്ച് പേരെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി

തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടികകൾ തയ്യാറാക്കാൻ കഴിഞ്ഞു.

Published

|

Last Updated

കുവൈത്ത് സിറ്റി | ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ്സെന്റർ സ്ഥാപിച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ ശ്രദ്ധേയ ഫലങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മശാൻ. തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടികകൾ തയ്യാറാക്കാൻ കഴിഞ്ഞു.

തീവ്രവാദത്തെയും അതിന്റെ ധനസഹായത്തെയും ചെറുക്കുന്നതിൽ അംഗരാജ്യങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി കൗൺസിലിലെ ഓംബഡ്‌സ്മാനായ റിച്ചാർഡ് മ്ലാങ്കോൺ കൂടിക്കാഴ്ച നടത്താൻ ഒക്ടോബർ പകുതിയോടെ കുവൈത്ത് സന്ദർശിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികപ്പെടുത്തിയവരെ കുറിച്ചുള്ള കമ്മിറ്റിയുടെ വിശകലനങ്ങൾ അറിയുന്നതിനാണ് അദ്ദേഹം എത്തുന്നത്.

മൂന്ന് കുവൈത്തികളും രണ്ട് ബിദൂനികളുമാണ് പട്ടികയിലുള്ളത്. തുടർന്ന് ഓംബുഡ്സ്‌മാൻ ഓരോരുത്തരുമായും മുഖാമുഖം സംസാരിക്കും. രണ്ട് മാസത്തിന്ശേഷംഅദ്ദേഹം സമർപ്പിക്കുന്ന റിപ്പോർട്ടിനായി കാത്തിരിക്കുമെന്നും അൽ മശാൻ കൂട്ടിച്ചേർത്തു.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest