Connect with us

National

കുവൈത്ത് തീപ്പിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ

അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ | കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 5ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതിനായി സർക്കാർ ഹെൽപ്പ് ലൈൻ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കുവൈത്ത് തീപ്പിടിത്തത്തില്‍ 50 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

 

Latest