Connect with us

Kuwait

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പൊതുമാപ്പു പ്രഖ്യാപിക്കാന്‍ ആലോചന

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ താമസ കുടിയേറ്റ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം സമര്‍പ്പിച്ചു. നിയമ ലംഘകര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം ഒരുക്കണമെന്ന നിര്‍ദേശമാണ് താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 150,000 ഓളം പേര്‍ അനധികൃതമായി കഴിയുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ കേവലം 25 ആയിരം പേര്‍ മാത്രമാണ് അന്ന് അവസരം പ്രയോജനപ്പെടുത്തിയത്.

 

Latest