Connect with us

Kuwait

ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്‌ ടന്റുകൾ ഒരുക്കി കുവൈത്ത്

ദുരിത ബാധിതർക്കായി 55 ഓളം ക്യാമ്പുകളൊരുക്കി സംഘം

Published

|

Last Updated

കുവൈത്ത് സിറ്റി | തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് ആശ്വസവും സഹായവും നൽകുന്നതിനായി കുവൈത്ത് വളണ്ടിയർ ടീമുകളുടെ ഒരു സംഘം തുർക്കിയിലെത്തി. സിറിയയിലെ ദുരിത ബാധിതർക്കായി സംഘം 55 ഓളം ക്യാമ്പുകൾ കുവൈത്ത് ഒരുക്കിട്ടുണ്ട്.
അൽ സഫ ചാരിറ്റി അസോസിയേഷൻ മേധാവി മുഹമ്മദ്‌ അബ്ദുർറഹ്മാൻ അൽ ഷായയുടെ നേതൃത്വത്തിലുള്ള ഒരു ടീമും ഇതിൽ ഉൾപെടും. കറങ്ഘാൻ സന്ദർശിച്ച അദ്ദേഹം ഈ മേഖലയിൽ അത്യാവശ്യമായി ബ്ലാൻകറ്റുകളുടെയും മറ്റു ദുരിതശ്വസ സാമഗ്രികളുടെയും ആവശ്യമുണ്ടെന്നും പറഞ്ഞു.
12.000 സ്ലീപ്പിംഗ് ബാഗുകളും 18.000 പുതപ്പുകളുമുള്ള ഒരു ഷിപ്പ്മെന്റിന് പുറമെ രണ്ടു ദിവസം മുമ്പ് ദുരിതാശ്വാസ വിമാനത്തിൽ ഇവിടെക്കെത്തിച്ച 3.500 ടെൻറ്റുകളും  ഒരു ലക്ഷം ജാക്കറ്റുകളും മറ്റു വസ്ത്രങ്ങളും കുവൈത്ത് വിതരണം ചെയ്തു കഴിഞ്ഞെന്ന് ചാരിറ്റി ആസോഷിയേഷൻ മേധാവി ഡോ. നബീൽ അൽ ഔൻ പറഞ്ഞു.

Latest