Kuwait
കുടുംബ സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി കുവൈത്ത്
വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശമ്പള പരിധി ഉള്‍പ്പടെയുള്ള നിബന്ധനകള്‍ക്ക് വിധേയമായികൊണ്ടായിരിക്കും ഇത്തരം വിസ അനുവദിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കുവൈത്ത് സിറ്റി | രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് പുനരാരംഭരിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും .കുവൈത്തിലെ ഒരു അറബ്പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത് .നേരത്തെ കുടുംബ സന്ദര്‍ശക വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശമ്പള പരിധി ഉള്‍പ്പടെയുള്ള നിബന്ധനകള്‍ക്ക് വിധേയമായികൊണ്ടായിരിക്കും ഇത്തരം വിസ അനുവദിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡിന് മുമ്പ് ഭാര്യ കുട്ടികള്‍ എന്നീ കുടുംബങ്ങളെ സന്ദര്‍ശകവിസയില്‍ കൊണ്ട് വരുന്നതിനു 250 ദിനാര്‍ ആയിരുന്നു കുറഞ്ഞ ശമ്പളപരിധി നിശ്ച യിച്ചിരുന്നത്.ഇത് സംബന്ധിച്ചു രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലുമുള്ള താമസകാര്യ വിഭാഗത്തിന്ന് നിര്‍ദേശം നല്‍കിയതായുംറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു