Connect with us

Kuwait

കുവൈത്തില്‍ താത്കാലിക എന്‍ട്രി വിസകള്‍ നല്‍കുന്നത് പുനരാരംഭിക്കുന്നു

തിങ്കളാഴ്ച്ച മുതല്‍ തീരുമാനം നടപ്പില്‍ വരും

Published

|

Last Updated

കുവൈത്ത് സിറ്റി   കുവൈത്തില്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധി യുള്ള താത്കാലിക സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനുള്ള എന്‍ട്രി വിസകള്‍ നല്‍കുന്നത് പുനരാരംഭിച്ചു. ഒന്നാം ഉപ പ്രധാന മന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

തിങ്കളാഴ്ച്ച മുതല്‍ തീരുമാനം നടപ്പില്‍ വരും. കുവൈത്തിലെ തൊഴില്‍ വിപണിയില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ കരാര്‍ ജോലികള്‍ സുഖമമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായുള്ള അപേക്ഷകള്‍ മാനവശേഷി സമിതി അധികൃതര്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും

 

Latest