Connect with us

Kuwait

കുവൈത്ത് സൗദി റെയില്‍വേ പദ്ധതി പ്രവര്‍ത്തനത്തിന് 2026ല്‍ തുടക്കമാകും

ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കൊണ്ട് കുവൈത്തില്‍ നിന്നും സൗദിയിലെ റിയാദില്‍ എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | നിര്‍ദ്ദിഷ്ട കുവൈത്ത് സൗദി റെയില്‍വേ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 2026ഓടെ തുടക്കം കുറിക്കും. ഇരു രാജ്യങ്ങളിലെയും യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും സഹയകമാകുന്ന പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് പരസ്പരം അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രാരംഭ രൂപ കല്‍പന തയാറാകുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. എത്രയും വേഗം തന്നെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് മുമ്പില്‍ ടെണ്ടര്‍ നടപടിക്കുള്ള പ്രഖ്യാപനമുണ്ടാകുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. നിര്‍ദിഷ്ട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ ആരംഭിക്കും. ഈ പദ്ധതിപൂര്‍ത്തിയാകുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം 3.300അധികമാണ്.

ഏകദേശം 500കിലോമീറ്റര്‍ ആണ് ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം. ദിവസവും ശരാശരി ആറ് ട്രിപ്പുകള്‍ (റൗണ്ട് ട്രിപ്പുകള്‍ )ആണ് ഉണ്ടാവുക. ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കൊണ്ട് കുവൈത്തില്‍ നിന്നും സൗദിയിലെ റിയാദില്‍ എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പദ്ധതിനിര്‍മ്മാണം ആരംഭിച്ച് നാല് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാകും.

 

Latest