Connect with us

Kuwait

കുവൈത്തിൽ മയക്കുമരുന്നിന് അടിമകളായവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

ഇവർക്ക്‌ ഇനിമുതൽ ഡ്രൈവിംഗ്, ആയുധ ലൈസൻസുകൾ നൽകുന്നത്‌ തടയാനും ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌ ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ മനോരോഗികളുടെയും മയക്കുമരുന്നിന് അടികമകളായവരുടെയും ഡ്രൈവിംഗ്‌, ആയുധ ലൈസൻസുകൾ പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇവർക്ക്‌ ഇനിമുതൽ ഡ്രൈവിംഗ്, ആയുധ  ലൈസൻസുകൾ നൽകുന്നത്‌ തടയാനും ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌ ചെയ്തു.

ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശേഖരിക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത്‌, ഡ്രഗ്‌ അഡിക്ഷൻ സെന്റർ മുതലായ സ്ഥാപനങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ ശൃംഖലയെ ബന്ധിപ്പിക്കും. രാജ്യത്ത് റോഡപകടങ്ങൾ കുറക്കാനും സുരക്ഷ ഉറപ്പാക്കാനും ഉദ്ദേശിച്ചാണു ഇത്തരമൊരു ആലോചനയെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

Latest