Connect with us

Kuwait

കുവൈത്ത്; ഗതാഗത നിയമലംഘകർക്കെതിരെ ശിക്ഷാനടപടി കടുപ്പിച്ച് പുതിയ ഗതാഗത നിയമം നിലവിൽ വരുന്നു 

ഗുരുതര നിയമലംഘനം നടത്തുന്ന വരുടെ വാഹനം സര്‍ക്കാറിലേക്ക് കണ്ട് കെട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | ഗുരുതര ഗതാഗതനിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിക്കുന്നവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നു.ഗുരുതര ഗതാഗത നിയമലംഘനം നത്തുന്നവരെ ഒരു വര്‍ഷത്തേക്ക് ശമ്പളം ഇല്ലാതെ ജോലി എടുപ്പിക്കും. എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. അധികൃതര്‍ നിര്‍ദേശിക്കുന്ന ഏത് സ്ഥലത്തും ഇവര്‍ ജോലി ചെയ്യേണ്ടി വരും. സാമൂഹിക സേവനം എന്നനിലയിലായിരിക്കും ജോലി ചെയ്യിപ്പിക്കുക. അതോടൊപ്പം ഗുരുതര നിയമലംഘനം നടത്തുന്ന വരുടെ വാഹനം സര്‍ക്കാറിലേക്ക് കണ്ട് കെട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതടിസ്ഥാനത്തില്‍ എത്ര വില കൂടിയ ആഡംബര വാഹനമാണെങ്കിലും കോടതിയുടെ അനുമതി യോടെ ഇവ സര്‍ക്കാറിലേക്ക് കണ്ട് കേട്ടുവാന്‍ ഗതാഗത വിഭാഗം അധികൃതര്‍ക്ക് അധികാരം നല്‍കും.

ശിക്ഷയുടെ ഭാഗമായി ഈ വാഹനങ്ങള്‍ നിശ്ചിത കാലത്തേക്ക് യാര്‍ഡുകളില്‍ സൂക്ഷിക്കുന്നതിനു പകരം ഉടമയുടെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ഇക്കാലയളവില്‍ വാഹനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വാഹനങ്ങളില്‍ നിരീക്ഷണ ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്യും. ഇത്തരം ഉപകരണങ്ങള്‍ കേടു വരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പക്ഷം ജയില്‍ ശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷ ഇരട്ടിയായി വര്‍ദ്ദിപ്പിക്കുമെന്നുംപുതിയ നിയമംവ്യവസ്ഥ ചെയ്യുന്നു.

Latest