Kuwait
കുവൈത്ത് കൊടും ചൂടിലേക്ക്; നാളെ അന്തരീക്ഷതാപനില 53ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറാന്‍ കാറ്റിന്റെ വേഗത ചിലപ്പോള്‍ 12മുതല്‍ 45 മണിക്കൂര്‍ വേഗത്തില്‍ ആയിരിക്കും.
കുവൈത്ത് സിറ്റി |കുവൈത്തില്‍ വ്യാഴാഴ്ച മുതല്‍ ചൂട് ശക്തിയാകും. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് 50ഡിഗ്രിക്ക് മുകളില്‍ താപ നില രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍ താപനില അന്‍പത് ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മണിക്കൂറില്‍ 08 മുതല്‍ 30 കിലോ മീറ്റര്‍ വരെ വേഗത്തില്‍ നേരിയതോ മിതമായതോ ആയ വടക്ക് പടിഞ്ഞാറന്‍ കാറ്റുവീശുമെന്നും പരമാവധി താപനില 48 മുതല്‍ 53ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും അല്‍ ബറാവി പറഞ്ഞു.
വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂട് കൂടിയതായിരിക്കം. വടക്ക് പടിഞ്ഞാറാന്‍ കാറ്റിന്റെ വേഗത ചിലപ്പോള്‍ 12മുതല്‍ 45 മണിക്കൂര്‍ വേഗത്തില്‍ ആയിരിക്കും. തുറസായ ഇടങ്ങളില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും പരമാവധി താപനില 49 മുതല്‍ 53ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചത്തെ കാലാവസ്ഥ വളരെ ചൂട് ഉള്ളതും പൊടിപടലങ്ങള്‍ നിറഞ്ഞതുമായിരിക്കും. വടക്ക് പടിഞ്ഞാറന്‍ കാറിന്റെ വേഗത 20മുതല്‍ 60കിലോമീറ്റര്‍ വരെ ആകുമെന്നും താപനില 48മുതല്‍ 50ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.