Connect with us

kuwait fire accident

കുവൈത്ത് ദുരന്തം; സഹോദരിയുടെ മരണം ഉലച്ച അരുണ്‍ ബാബുവും ഒടുവില്‍ യാത്രയായി

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സഫലമാകും മുമ്പ് മരണം

Published

|

Last Updated

തിരുവനന്തപുരം | സഹോദരിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകാതിരുന്ന അരുണ്‍ ബാബുവും ഒടുവില്‍ സഹോദരിക്കൊപ്പം യാത്രയായി.

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം ഉഴമലയ്ക്കല്‍ കുര്യാത്തി സ്വദേശി അരുണ്‍ ബാബുവിന്റെ സഹോദരി അര്‍ച്ചന അഞ്ചു വര്‍ഷം മുമ്പാണ് മരിച്ചത്. നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയായിരന്ന അര്‍ച്ചനക്കു ഒരു പനി വന്നതാണ്. ആ പനി അവളുടെ ജീവന്‍ കവര്‍ന്നത് കുടുംബത്തിന് കടുത്ത ആഘാതമായിരുന്നു.

ഏഴു വര്‍ഷം മുമ്പ് അച്ഛന്‍ ബാബു മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലേറ്റിയ അരുണ്‍ അമ്മയേയും സഹോദരിയേയും പൊന്നുപോലെയാണ് നോക്കിത്. അച്ഛന്‍ മരിച്ചതിന്റെ സങ്കടം മാറുന്നതിനു മുമ്പു സഹോദരിയും മരിച്ചു. ഈ ദുരന്തമേല്‍പ്പിച്ച ആഘാതം മറികടക്കും മുമ്പേ വലിയമ്മയുടെ മകള്‍ ആതിരയും മരിച്ചു. ആതിര മരിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. ആ ദിവസമാണ് അരുണിന്റെ മരണ വാര്‍ത്ത ആ വീട്ടിലെത്തുന്നത്.

അമ്മയെയും ഭാര്യയെയും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും സ്വന്തം വീട്ടിലേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു അരുണ്‍. കുവൈത്തില്‍ ജോലി ചെയ്ത് കിട്ടുന്ന പണമത്രയും അയച്ചത് ഉഴമലയ്ക്കലെ പാതി പൂര്‍ത്തിയായ വീട്ടിലേക്കായിരുന്നു. അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കിയാണ് അരുണ്‍ യാത്രയാകുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി കുവൈത്തിലാണ് അരുണ്‍. കോവിഡിനെ തുടര്‍ന്ന് ഇടയ്ക്ക് നാട്ടിലെത്തിയെങ്കിലും പുതിയ വിസയില്‍ എട്ടു മാസം മുമ്പ് വീണ്ടും പോയി. കുവൈത്തില്‍ എന്‍ ബി ടി സി കമ്പനിയില്‍ ഷോപ്പ് അഡ്മിനായാണ് അരുണ്‍ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അമ്മയെ വിളിച്ചിരുന്നു.

Latest