Kuwait
മയക്കുമരുന്നിനെ പ്രതിരോധിക്കാൻ സംയോജിത നീക്കവുമായി കുവൈത്ത്
രാജ്യത്തേക്കുള്ള മയക്കുമരുന്നിന്റെ വരവ് തടയുന്നതിന് തുറമുഖങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതടക്കമുള്ളതാണ് പദ്ധതി
കുവൈത്ത് സിറ്റി | കുവൈത്തിൽ മയക്കുമരുന്നിനെ പ്രതിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം സംയോജിതവും ബഹുമുഖവുമായ പദ്ധതി വികസിപ്പിച്ചു. രാജ്യത്തേക്കുള്ള മയക്കുമരുന്നിന്റെ വരവ് തടയുന്നതിന് തുറമുഖങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതടക്കമുള്ളതാണ് പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സമീപകാലത്ത് വലിയ ഭീഷണിയായി ഈ വിപത്ത് മാറി. ബന്ധപ്പെട്ട മേഖലകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനു സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി യും ആക്ടിംഗ് ക്രിമിനൽ അണ്ടർ സെക്രട്ടറിയുമായ ലെഫ്. ജനറൽ ശൈഖ് സാലം അൽ നവാഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
കോസ്റ്റ് ഗാർഡ് പോർട്ട്, കസ്റ്റംസ്. നാർകോട്ടിക്സ് ഉൾപ്പടെ വിവിധ വിഭാഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തേക്കുള്ള മയക്ക് മരുന്നിന്റെ വരവ് തടയുകയും വില്പനക്കാരെ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം.