Kuwait
കുവൈത്ത് ദിനാര്‍ ഏറ്റവും മൂല്യമേറിയ കറന്‍സി
ഡിസംബര്‍ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില 270 രൂപക്ക് മുകളില്‍ ആണ്.
കുവൈത്ത് സിറ്റി | ഡോളറിനെക്കാള്‍ മൂന്നിരട്ടി മൂല്യം ഉയര്‍ന്ന് കുവൈത്തിന്റെ കറന്‍സിയായ കുവൈത്ത് ദിനാര്‍. 2022 ഡിസംബര്‍ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില 270 രൂപക്ക് മുകളില്‍ ആണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്.
കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീര്‍ണമുള്ള രാജ്യമായ കുവൈത്തില്‍ 44 ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യ. അതില്‍ മൂന്നിലൊന്ന് മാത്രമാണ് തദ്ദേശീയര്‍. ബാക്കിയുള്ളവര്‍ പ്രവാസികളാണ്. അതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരും. എന്നാല്‍, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കൊവിഡിന് ശേഷം എണ്ണ വില കുതിച്ചതോടെ ദിനാറിന്റെ ശക്തി വര്‍ധിക്കുകയും ചെയ്തു.
അടുത്ത കാലത്ത് ഡോളര്‍ ശക്തിയാര്‍ജിച്ച് ലോകത്തിലെ മിക്ക കറന്‍സികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചു നിന്നതും കുവൈത്ത് ദിനാര്‍ ആണ്. രണ്ടു വര്‍ഷത്തിനിടെ ഡോള റുമായുള്ള വിനിമയത്തില്‍ ജപ്പാന്റെ കറന്‍സിയായ യെന്‍ 20 ശതമാനതിലേറെ താഴെ പോയി. ഇന്ത്യന്‍ രൂപക്കും തിരിച്ചടി നേരിട്ടു. എന്നാല്‍ കുവൈത്ത് ദിനാര്‍ അര ശതമാനത്തില്‍ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്.