Kuwait
കുവൈത്തിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 540 കോടി കുവൈത്ത് ദിനാര്‍
പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 2021 ഉമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നും സെന്ററല്‍ ബേങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
കുവൈത്ത് സിറ്റി | കുവൈത്തിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അവരുടെ നാടുകളിലേക്കയച്ചത് 540 കോടി കുവൈത്തി ദിനാര്‍ എന്ന് കണക്കുകള്‍. എന്നാല്‍, പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 2021 ഉമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നും സെന്ററല്‍ ബേങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ ഇത് 550 കോടി ദിനാര്‍ ആയിരുന്നു.
അതേസമയം, കുവൈത്തികള്‍ കഴിഞ്ഞ വര്‍ഷം യാത്രക്കായി വന്‍ തുക ചെലവഴിച്ചതായും കൊവിഡിനു ശേഷം ഇത് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പാദത്തിലെ മൊത്തം ചെലവ് 113 കോടി ദിനാറും രണ്ടാം പാദത്തില്‍ 83 കോടി 58 ലക്ഷം ദിനാറും മൂന്നാം പാദത്തില്‍ 110 കോടി ബില്യണ്‍ ദിനാറും നാലാം പാദത്തില്‍ 9,350 കോടി ദിനാറുമായിരുന്നു.
കുവൈത്തിനുള്ളിലെ വിനോദ സഞ്ചാരികളുടെ ചെലവ് കണക്കിലെടുക്കുമ്പോഴും വര്‍ധന ഉണ്ടായിട്ടുണ്ട്. 2022ല്‍ മൊത്തം ചെലവ് 3,330 കോടി ദിനാറിലെത്തി. ഇറക്കുമതിയുടെ കാര്യത്തിലും വര്‍ധനയുണ്ടായി. 2022ല്‍ 860 കോടി ദിനാര്‍ മൂല്യമുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷം ഇത് 840 കോടി ആയിരുന്നു.