Kozhikode
സുരേഷ് ഗോപിക്കെതിരേ കെ യു ഡബ്ല്യു ജെ പ്രതിഷേധിച്ചു
ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സുരേഷ് ഗോപിയുടെ നടപടി അപലപനീയമാണെന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി
മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്ര സഹ മന്ത്രി സുരേഷ്‌ഗോപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഉദ്ഘാടനം ചെയ്തു.
ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സുരേഷ് ഗോപിയുടെ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനം തിരുത്താന്‍ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും കെ.പി റെജി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ്ഖാന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഥ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ, ജോ. സെക്രട്ടറി പി.വി ജോഷില, പി.പി അനില്‍കുമാര്‍, കെ.പി രമേഷ്, സാനു ജോര്‍ജ് തോമസ്, എ.വി ഫര്‍ദീസ്, ഹാഷിം എളമരം നേതൃത്വം നല്‍കി.