Connect with us

Kerala

കെ വി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി

കാബിനറ്റ് പദവിയോടെയാണ് നിയമനം.

Published

|

Last Updated

തിരുവനന്തപുരം | ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ നിയമിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ഡല്‍ഹിയില്‍ കേരളത്തിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് കെ വി തോമസ്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജമണിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് എ സമ്പത്തായിരുന്നു പ്രതിനിധി.

‘സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും’
പദവിയെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമാണ്. രാഷ്ട്രീയ കാഴ്ചപ്പാട് വികസനത്തിനൊപ്പമാണെന്നും തോമസ് പറഞ്ഞു. തന്റെ നിയമനം സംസ്ഥാനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.