Connect with us

Kannur

സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ടാല്‍ കെ വി തോമസ് വഴിയാധാരമാകില്ല: എം വി ജയരാജന്‍

സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍ | സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി. ജയരാജന്‍. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചത്. ആര്‍എസ്എസ് മനസുള്ളവരാണ് അദ്ദേഹത്തെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി കെ വി തോമസിന് സെമിനാര്‍ ഉപയോഗപ്പടുത്താം. പക്ഷേ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും ജയരാജന്‍ പരിഹസിച്ചു.

 

---- facebook comment plugin here -----

Latest