Connect with us

Thrikkakara by-election

കെ വി തോമസ് തനിക്കെതിരെ പ്രവര്‍ത്തിക്കില്ല: ഉമാ തോമസ്

ഉമയെ സ്ഥാനാര്‍ഥിയാക്കിയത് എല്ലാ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം: വി ഡി സതീശന്‍

Published

|

Last Updated

കൊച്ചി | തൃക്കാക്കരയില്‍ കെ വി തോമസ് തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ വി തോമസിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. സ്ഥാനാര്‍ഥി പ്രഖ്യാനം നടന്നയുടന്‍ കെ വി തോമസിനെ വിളിച്ചിരുന്നു. എന്നും പി ടി തോമസിനെ ചേര്‍ത്തുപിടിച്ച നേതാവാണ് കെ വി തോമസെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ യു ഡി എഫില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. എല്ലാവരുടേയും സഹകരണം എനിക്ക് വേണം. തോമസ് മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങള്‍ തമ്മിലുള്ള കുടുംബ ബന്ധം അത്രക്കുണ്ട്. ഞാന്‍ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണില്‍ വിളിച്ചിരുന്നു. മാഷ് വേറെ ഫോണില്‍ ആയതിനാല്‍ മാഷിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാന്‍ പറ്റില്ല- ഉമ പറഞ്ഞു.

അതിനിടെ എല്ലാ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തൃക്കാക്കരയില്‍ മികച്ച മുന്നൊരുക്കം നടത്താനായി. പി ടി തോമസിനേക്കാള്‍ വലിയ ഭൂരിഭക്ഷത്തില്‍ ഉമ തോസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest