Connect with us

National

കേരളത്തിലോടുന്ന വന്ദേ ഭാരതില്‍ കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് കെവി തോമസ്

നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലോടുന്ന വന്ദേ ഭാരത് തീവണ്ടിയില്‍ കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെവി തോമസ് കത്ത് അയച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്.

കേരളത്തിലോടുന്ന വന്ദേ ഭാരതില്‍ തനത് ഭക്ഷ്യവിഭവങ്ങള്‍ വിതരണം  ചെയ്യുന്നതോടെ കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികള്‍ക്ക് അവസരമുണ്ടാകുമെന്ന് കത്തില്‍ പറയുന്നു. കൂടാതെ വന്ദേഭാരത് ട്രെയിനുകള്‍ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയം നിര്‍ത്തിയിടുന്നതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടുന്നുണ്ട്.

Latest