Connect with us

Ongoing News

കിലിയന്‍ എംബാപ്പെ ഇനി റയലില്‍

അടുത്ത ആഴ്ചയോടെ റയല്‍ മാഡ്രിഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

Published

|

Last Updated

മാഡ്രിഡ് | ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇനി റയല്‍ മാഡ്രിഡിന് വേണ്ടി ബൂട്ടണിയും. എംബാപ്പെയുടെ സൈനിങ് റയല്‍ മാഡ്രിഡ് പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ റയല്‍ മാഡ്രിഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

എംബാപ്പെയും റയലും തമ്മില്‍ എല്ലാ കരാറിലും ഒപ്പുവെച്ചുവെന്ന് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ എക്‌സിലൂടെ അറിയിച്ചു.
15-ാം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് റയല്‍ മാഡ്രിഡ് ആരാധകര്‍. കപ്പില്‍ മുത്തമിട്ട ടീമിനും ആരാധകര്‍ക്കും ഇരട്ടി മധുരം നല്‍കുന്നതാണ് എംബാപ്പെയുടെ പ്രവേശനം.

മാസങ്ങള്‍ക്ക് മുമ്പാണ് താരം പിഎസ്ജി വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. പിന്നാലെ താരം ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരന്നു. എന്നാല്‍ ഈ സീസണ്‍ അവസാനത്തോടെ പിഎസിജി വിടും എന്നല്ലാതെ എവിടേക്ക് പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

2017 ഓഗസ്റ്റിലാണ് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോയുടെ കരാറിലായിരുന്നു പിഎസ്ജിയിലേക്കുള്ള എംബാപ്പെയുടെ കൂടുമാറ്റം. മൊണോക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചാണ് താരം പിഎസ്ജിയിലെത്തിയത്.

 

Latest