Connect with us

Kuwait

ലേബര്‍ ക്യാമ്പ് തീപ്പിടിത്തം അങ്ങേയറ്റം ദുഖകരം: ഐ സി എഫ് കുവൈത്ത്

അപകട സംബന്ധമായ അന്വേഷണങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനും സാധ്യമായ സഹായങ്ങള്‍ ചെയ്യാനും സഫുവാ വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്തുണ്ടെന്നും ഐ സി എഫ് കുവൈറ്റ് കമ്മിറ്റി അറിയിച്ചു. 

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ മംഗഫില്‍, ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരണപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദാരുണമായ ഈ സംഭവത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Latest