Kuwait
സബ്ഹാനില്‍ വിദേശ തൊഴിലാളികള്‍ക്കായി ലേബര്‍ സിറ്റി; നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും
40,000 മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന സിറ്റിയില്‍ 3000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശ തൊഴിലാളി കള്‍ക്കായുള്ള താമസ സമുച്ചയങ്ങളടങ്ങുന്ന ലേബര്‍ സിറ്റിയുടെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. സബ്ഹാനില്‍ ആണ് രാജ്യത്തെ ആദ്യ ലേബര്‍ സിറ്റി നിര്‍മിക്കുന്നത്. 40,000 മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന സിറ്റിയില്‍ 3000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും.
നിര്‍ദിഷ്ട ലേബര്‍ സിറ്റിക്ക് വേണ്ടിയുള്ള സ്ഥലം കണ്ടെത്തിയ കുവൈത്ത് മുന്‍സിപ്പാലിറ്റി കഴിഞ്ഞ ദിവസം നിര്‍മാണ കമ്പനിക്ക് രേഖകള്‍ കൈമാറി. കുവൈത്ത് മുന്‍സിപ്പല്‍ ഡയരക്ടര്‍ സഹൂദ് അല്‍ ദബ്ബൂസ് ആണ് കുവൈത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് രേഖകള്‍ കൈമാറിയത്. ലേബര്‍ സിറ്റി പ്രവര്‍ത്തന സജ്ജമാകുന്നതോടെ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ വിദേശ ബാച്ചിലര്‍മാരുടെ സാന്നിധ്യം കൊണ്ടുണ്ടാവുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
തൊഴിലാളികള്‍ക്കുള്ള എല്ലാ സാമൂഹിക, വിനോദ, വാണിജ്യ സേവനങ്ങളും ലേബര്‍ സിറ്റിയില്‍ ലഭിക്കും. 16 റെസിഡന്‍ഷ്യല്‍ കോപ്ലക്‌സുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ സിറ്റി. ഓരോ നിലയിലും അടുക്കള, കിടപ്പ് മുറി, വിശ്രമ മുറി, കുളിമുറി എന്നിവയുണ്ടാകും. അതോടൊപ്പം സിറ്റിയില്‍ റെസ്റ്റോറന്റുകള്‍, കഫേകള്‍, കടകള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യ സമുച്ചയങ്ങള്‍ അഡ്മിനിസ്േ്രടറ്റീവ് ഗവണ്മെന്റ് കെട്ടിടങ്ങള്‍, പോലീസ് സ്റ്റേഷന്‍ ഗാഡ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ഓഫീസുകള്‍, മസ്ജിദു കള്‍, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ഇതിന് പുറമെ ഒരു ഇന്റേണല്‍ റോഡ് ശൃംഖല, കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് ഏരിയകള്‍ ബസ് കാത്തിരിപ്പ് സ്റ്റേഷന്‍ എന്നിവയുമുണ്ടാകും. സിറ്റി പൂര്‍ണമായും ചുറ്റുമതിലുകള്‍ കൊണ്ട് വേര്‍തിരിക്കുമെന്നും സഹൂദ് അല്‍ ദബ്ബൂസ് പറഞ്ഞു. ഇബ്രാഹിം വെണ്ണിയോട്