Connect with us

Kerala

അധ്വാനത്തിന് മതിയായ പ്രതിഫലമില്ല; കൊച്ചിയിലെ സ്വിഗ്ഗി ജീവനക്കാര്‍ സമരത്തിന്

മിനിമം നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

Published

|

Last Updated

കൊച്ചി | അധ്വാനത്തിനുള്ള മതിയായ പ്രതിഫലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വിഗ്ഗി ജീവനക്കാര്‍ നാളെ മുതല്‍ സമരത്തിന്. കൊച്ചിയിലെ ജീവനക്കാരാണ് സമരം ആരംഭിക്കുന്നത്. മിനിമം നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇത് സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിനിറങ്ങാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.

കഠിനാധ്വാനം ചെയ്തിട്ടും തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. നാല് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് ഭക്ഷണം എത്തിച്ചാല്‍ ജീവനക്കാരന് 20 രൂപ മാത്രമാണ് ലഭിക്കുന്നത്. തിരിച്ചെത്തുമ്പോള്‍ പിന്നിട്ട ദൂരം എട്ട് കിലോമീറ്റര്‍ ആകും. മിനിമം നിരക്ക് 35 രൂപയെങ്കിലുമായി വര്‍ധിപ്പിക്കാതെ ഈ ജോലിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.

 

---- facebook comment plugin here -----

Latest