Connect with us

Editors Pick

രാത്രി ഉറക്കം കുറവാണോ? എങ്കിൽ നിങ്ങൾ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിച്ചിരിക്കണം

മേലാടോണിൻ ധാരാളമായി അടങ്ങിയ വാൾനട്ട് സ്ലീപ്പ് വേക്ക് സൈക്കിളുകൾ നിയന്ത്രിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും

Published

|

Last Updated

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. രാത്രി പുസ്തകങ്ങൾ വായിച്ചും ചിന്തകളുമായി മല്ലിട്ടുമൊക്കെ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണോ നിങ്ങൾ?. എങ്കിൽ ഈ ഭക്ഷണങ്ങൾ തീർച്ചയായും നിങ്ങളെ സഹായിച്ചേക്കും. ഉറക്കത്തെ പ്രമോട്ട് ചെയ്യുന്ന വിവിധ ഘടകങ്ങൾ ഈ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം.

വാൽനട്ട്

മേലാടോണിൻ ധാരാളമായി അടങ്ങിയ വാൾനട്ട് സ്ലീപ്പ് വേക്ക് സൈക്കിളുകൾ നിയന്ത്രിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് വാൾനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ആഴവും അഗാധതയും കൂട്ടും.

ടാർട്ട് ചെറി

ടാർട്ട് ചെറികളും ഉറക്കത്തിന്റെ മികച്ച കൂട്ടുകാരനാണ്. ഇതിൽ ധാരാളമായി മേലോട്ടോണിൻ അടങ്ങിയിട്ടുണ്ട്. മേലോടോണിന്റെ സ്വാഭാവിക ഉറവിടമായ ഇത് ഉറക്ക ലേറ്റസി കുറയ്ക്കാൻ സഹായിക്കും.

വാഴപ്പഴം

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റൂ. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം സമ്മാനിക്കും.

ഡാർക്ക് ചോക്ലേറ്റുകൾ

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

ഓട്സ്

ഓട്സിൽ സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സെറാടോണിന്റെ അളവ് വർദ്ധിപ്പിക്കാനും വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ദിവസവും രാത്രി ഉറക്കം കുറവാണെങ്കിൽ ഈ മാർഗ്ഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.എന്നിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. കാരണം ഉറക്കക്കുറവ് നിങ്ങളുടെ ജീവിതത്തെ ആകെ തകിടം മറിച്ചേക്കാം.

Latest