Connect with us

pathanamthitta murder case

ഭഗവല്‍സിങ്ങിനെയും കൊല്ലാന്‍ ലൈലയും ഷാഫിയും ഗൂഢാലോചന നടത്തി

ആദ്യ നരബലി നടന്ന ശേഷം ഭഗവല്‍ സിങ്ങ് മാനസിക സമ്മര്‍ദം പ്രകടിപ്പിച്ചിരുന്നു.

Published

|

Last Updated

പ​ത്ത​നം​തി​ട്ട | നരബലി കേസില്‍ ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ശ്രമം നടന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്നാണ് ലൈലയുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യ നരബലി നടന്ന ശേഷം ഭഗവല്‍ സിങ്ങ് മാനസിക സമ്മര്‍ദം പ്രകടിപ്പിച്ചിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവല്‍ വഴി കൊലപാതക രഹസ്യം പുറത്തുപോകുമോ എന്ന് മറ്റു രണ്ടു പ്രതികളും ഭയപ്പെട്ടിരുന്നു.
ഇതാണ് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടാന്‍ കാരണം. എന്നാല്‍ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണം നരബലിയുടെ രഹസ്യങ്ങള്‍ തേടിയെത്തുമെന്നു പ്രതികള്‍ ഒരിക്കലും കരുതിയില്ല.

Latest