National
ലഖിംപുര്‍ കേസ്: ഹിന്ദു-സിഖ് സംഘര്‍ഷമായി മാറ്റാനുള്ള നീക്കം-ബിജെപി എംപി വരുണ്‍ ഗാന്ധി
ദേശീയതക്ക് മേല്‍ രാഷ്ടീയ ലാഭമുണ്ടാക്കരുത്. അത്തരം തെറ്റായ നീക്കങ്ങള്‍ അപകടകരമാണ്.
ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപുര്‍ ഖേരി സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷം എന്ന നിലയിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്. ദേശീയതക്ക് മേല്‍ രാഷ്ടീയ ലാഭമുണ്ടാക്കരുത്. അത്തരം തെറ്റായ നീക്കങ്ങള്‍ അപകടകരമാണെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.
നേരത്തെയും ലഖിംപുര്‍ വിഷയത്തില്‍ വരുണ്‍ കര്‍ഷകരെ പിന്തുണച്ചെത്തിയിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച വരുണ്‍ ഗാന്ധി, കൊലപ്പെടുത്തി കര്‍ഷകരെ നിശ്ശബ്ദരാക്കാനാവില്ലെന്നും കുറിച്ചു. സ്വന്തം പാര്‍ട്ടി എംപിയുടെ ട്വീറ്റ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്. വരുണ്‍ ഗാന്ധിയേയും മേനക ഗാന്ധിയേയും നിര്‍വ്വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കിയാണ് ബിജെപി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.