Connect with us

National

ലഖിംപൂര്‍ ഖേരി കേസ്: ആശിഷ് മിശ്രക്ക് ഇടക്കാല ജാമ്യം

ജാമ്യകാലയളവില്‍ യു.പിയിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രീംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യകാലയളവില്‍ യു.പിയിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു. ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്. സംഭവത്തെത്തുടര്‍ന്ന് ഇത് നാല് കര്‍ഷകരടക്കം എട്ട് പേരുടെ മരണത്തിന് കാരണമായി. എന്നാല്‍ ലഖിംപൂര്‍ ഖേരി അക്രമക്കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയ്ക്കും മറ്റ് 13 പേര്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

302, 307, 326, 147, 148, 149, 120 ബി, 427, 177 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രത്തില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

 

Latest