Connect with us

National

ലഖിംപൂര്‍ ഖേരി സംഭവം: അജയ് മിശ്ര അമിത് ഷായെ കണ്ടു

കര്‍ഷകരുടെ മരണത്തിന് കാരണമായ വാഹനം തന്റേതാണെന്ന് മിശ്ര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനോ മകനോ സംഭവസമയത്ത് അവിടെയുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപൂരിലെ കര്‍ഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച. സംഭവത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക്, അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ച കര്‍ഷകരുടെ ദേഹത്തേക്ക് ഓടിച്ചു കയറ്റിയത്. ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കര്‍ഷകരുടെ മരണത്തിന് കാരണമായ വാഹനം തന്റേതാണെന്ന് മിശ്ര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനോ മകനോ സംഭവസമയത്ത് അവിടെയുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.

Latest