Connect with us

Lakhimpur Kheri Massacre

ലഖിംപൂര്‍ കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി അമിത് മിശ്രയുടെ മകന് വന്‍ തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി | ലഖിംപൂര്‍ ഖേരിയില്‍ കാര്‍ കയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയത് സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. അപ്രധാനമായ വസ്്തുതകള്‍ പരിഗണിച്ച് അലഹബാദ് ഹൈക്കോടതി തെറ്റുവരുത്തിയെന്നും വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങല്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

അന്വേഷണ മേല്‍നോട്ട സമിതിയുടെ നിര്‍ദേശം പാലിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ ഹരജി പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിടാന്‍ സാധ്യത ഇല്ലെന്നാണ് ഇതിന് മറുപടിയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുടെ വാദം മുഖവിലയ്‌ക്കെടുത്ത സുപ്രിംകോടതി ജാമ്യം റദ്ദാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കര്‍ഷകര്‍ക്കായി ഹാജരായത്.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.

Latest