Connect with us

Kerala

ക്ഷേത്ര അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തി; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് തട്ടിയെടുത്തത്

Published

|

Last Updated

കോട്ടയം |  ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ തിരിമറി നടത്തിയ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍.വെള്ളൂര്‍ കരിപ്പാടം കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു കെ ബാബു (31)വിനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.2019 മുതല്‍ 2022 വരെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലി ചെയ്ത് വന്നിരുന്ന വിഷണു തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനം ദേവസ്വം ബോര്‍ഡിന്റെ ബേങ്ക് അക്കൗണ്ടില്‍ അടയ്ക്കാതെ തിരിമറി നടത്തുകയായിരുന്നു. അധികൃതര്‍ നടത്തിയ ഓഡിറ്റിങ്ങില്‍ ഏകദേശം 24 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, പ്രാഥമികാന്വേഷണത്തിലും പത്ത് ലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി കണ്ടെത്തി

---- facebook comment plugin here -----

Latest