Connect with us

Kerala

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

സൈനിക വേഷത്തില്‍ എത്തിയായിരുന്നു യുവതി പരാതിക്കാരില്‍ നിന്നും പണം വാങ്ങിയത്

Published

|

Last Updated

ആലപ്പുഴ  |  സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍. ആലപ്പുഴ സനാതനപുരം പതിനഞ്ചില്‍ചിറ വീട്ടില്‍ ശ്രുതിമോള്‍ (24) ആണ് അറസ്റ്റിലായത്. സൈന്യത്തിലാണ് ജോലി എന്ന് വിശ്വസിപ്പിച്ചാണ് യുവതി പരാതിക്കാരില്‍ നിന്ന് പണം തട്ടിയെടുത്തത്. പകുതി പണം നാട്ടില്‍ വച്ചും ബാക്കി തുക ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. സൈനിക വേഷത്തില്‍ എത്തിയായിരുന്നു യുവതി പരാതിക്കാരില്‍ നിന്നും പണം വാങ്ങിയത്

 

പണം നല്‍കിയ ആളുകള്‍ ജോലി കിട്ടാതെ വന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു . കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest