National
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം പുന:സ്ഥാപിച്ച് വിജ്ഞാപനമായി
അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി | ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചു. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിറകെയാണ് എം പി സ്ഥാനം തിരികെ ലഭിച്ചത്
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ പത്തുവര്‍ഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിരുന്നില്ല. ഇതോടെ മുഹമ്മദ് ഫൈസല്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.ഇതിന് പിന്നാലെയാണിപ്പോള്‍ എംപി സ്ഥാനം പുനസ്ഥാപിച്ചിരിക്കുന്നത്.
---- facebook comment plugin here -----