Connect with us

Ongoing News

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ചാമ്പ്യന്‍; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

മലേഷ്യയുടെ നെഗ് യെ യോങിനെയാണ് ലക്ഷ്യ സെന്‍ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത്.

Published

|

Last Updated

ബെര്‍മിങ്ഹാം | ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിനു പിന്നാലെ പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്‍ സ്വര്‍ണം കരസ്ഥമാക്കി.

മലേഷ്യയുടെ നെഗ് യെ യോങിനെയാണ് ലക്ഷ്യ സെന്‍ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം 19-21ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിം 21-9നും മൂന്നാമത്തെത് 21-16നും നേടി ലക്ഷ്യ മത്സരവും സ്വര്‍ണവും സ്വന്തമാക്കി. ഇത് മൂന്നാം തവണയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. മൂന്നിലും ലക്ഷ്യയാണ് വിജയം നേടിയത്.

Latest