Connect with us

Ongoing News

ലക്ഷ്യ സെന്നിന് ജയം

ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗ്ഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-19, 21-14.

Published

|

Last Updated

പാരീസ് | ഒളിമ്പിക്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ജയം. ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗ്ഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-19, 21-14.

31ന് ബുധനാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലക്ഷ്യ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ നേരിടും. നോക്കൗട്ടിലെത്താന്‍ ലക്ഷ്യക്ക് ക്രിസ്റ്റിയെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ ഗ്രൂപ്പ് എല്ലില്‍ ക്രിസ്റ്റി ഒന്നാമതും ലക്ഷ്യ രണ്ടാമതുമാണ്.

കഴിഞ്ഞ ദിവസം, ഗ്രൂപ്പ് എല്ലിലെ ആദ്യ മത്സരത്തില്‍ ലക്ഷ്യ ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-8, 22-20) പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ഇടത് കൈമുട്ടിന് പരുക്കേറ്റ കോര്‍ഡന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയതോടെ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ലക്ഷ്യ സെന്നിന്റെ വിജയം റദ്ദാക്കിയിരുന്നു.

 

Latest