Ongoing News
ള്ളാൾ ദർഗ ഭരണസമിതി; മുഴുവൻ സീറ്റുകളും സുന്നി വിഭാഗത്തിന്
3,512 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. 2,935 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.
മംഗളൂരു | വർഷങ്ങളായി തർക്കം നില നിന്നിരുന്ന ദക്ഷിണേന്ത്യയിലെ അജ്മീർ എന്നറിയപ്പെടുന്ന തീർഥാടന കേന്ദ്രമായ ഉള്ളാൾ ദർഗാ ശരീഫ് ആൻഡ് ജുമുഅ മസ്ജിദ് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സുന്നി പക്ഷം വിജയം നേടി. 55 സീറ്റിലും ഏകപക്ഷീയമായാണ് സുന്നി വിഭാഗം വിജയിച്ചത്.
കർണാടക സ്റ്റേറ്റ് വഖ്ഫ് ബോർഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചു. മേലങ്കടി, കോട്ടപ്പുറം, കല്ലാപ്പു, മുക്കച്ചേരി, അലൈക്കള എന്നീ അഞ്ച് സോണുകളിൽ നിന്നായി 55 പ്രതിനിധികളായിരുന്നു തിരഞ്ഞെടുക്കപ്പെടേണ്ടത്. 80 സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു.
നീണ്ട എട്ടുമാസക്കാലത്തെ ഒരുക്കങ്ങൾക്കൊടുവിൽ വഖ്ഫ് ബോർഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും നടന്നത്. വോട്ടർ പട്ടിക തയ്യാറാക്കി പേരുകൾ ചേർക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചു കൊടുത്ത് വളരെ സുതാര്യവും ജനാധിപത്യപരവുമായിട്ടായിരുന്നു നടപടി ക്രമങ്ങൾ. ഇതിനായി പ്രത്യേക തിരഞ്ഞെടുപ്പ് ഐ ഡികൾ വിതരണം ചെയ്തിരുന്നു. അതിനിടയിൽ ഒരു വിഭാഗം നിരന്തരം വ്യവഹാരങ്ങളുമായി കോടതി കയറി.
3,512 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. 2,935 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ദക്ഷിണ കർണാടക വഖ്ഫ് ബോർഡ് പ്രസിഡന്റും തിരഞ്ഞെടുപ്പ് വരണാധികാരിയുമായ സയ്യിദ് മുഹമ്മദ് ഖാസിം ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു.
ഇതിനിടയിൽ വോട്ടെടുപ്പ് പുരോഗമിക്കവേ ഒരുകൂട്ടം ദർഗയിൽ നിന്ന് വിലപ്പെട്ട പല രേഖകളും മറ്റും വാഹനത്തിൽ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഇവരെ പരിസരവാസികൾ കൈയോടെ പിടികൂടിയത് വാക്കേറ്റത്തിന് ഇടവരുത്തി. പിന്നീട് വഖ്ഫ് ബോർഡ് അധികൃതർ സ്ഥലത്തെത്തി അത് പിടിച്ചെടുത്ത് അനന്തര നടപടികൾക്കായി കൊണ്ടുപോയി.
തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ
മേലങ്കടി സോൺ : ജബ്ബാർ യു എം, നസീർ ബാവ, മുഹമ്മദ് ഹിംസാക്, മൊയ്തീൻ അബ്ബ, അശ്റഫ്, അബ്ദുൽ സമദ്, ഇബ്റാഹീം ശൗകത്ത്, സൈനുദ്ദീൻ, മുഹമ്മദ് ബാവ, മുഹമ്മദ് റഫീഖ്, ബാവ ഗുലാം ഹനീഫ്.
അലൈക്കള സോൺ: മുഹമ്മദ് ഹനീഫ്, ഫാറൂഖ് യു, അശ്റഫ് അഹ്‌മദ്, അബ്ദുൽ ഖാദർ യു എം, അബ്ദുൽ ഹമീദ് യു ടി, ഇബ്റാഹീം സയ്യിദ്, മുഹമ്മദ് ശിഹാബുദ്ദീൻ പി, ഇർഫാൻ, മുഹമ്മദ് റിയാസ്, മുസ്തഫ, സയ്യിദ് അബ്ദുൽ സിയാദ്.
മുക്കച്ചേരി സോൺ: അബൂബക്കർ, അയ്യൂബ് യു കെ, ഹമീദ്, അഹ്‌മദ് തൻസീൽ എസ്, ഇസ്മാഈൽ, ഖലീൽ, ഫാറൂഖ്, അബൂബക്കർ ഉള്ളാൾ, മുഹ്‌യിദ്ദീൻ ഉള്ളാൾ, ഉള്ളാൾ നാസിർ.
കല്ലാപ്പു സോൺ: മുഹമ്മദ് കെ, ഫാറൂഖ് യു എച്ച്, മുഹമ്മദ് ആരിഫ് യു, അമീർ അഹ്‌മദ്, മുഹമ്മദ് ഇമ്തിയാസ്, ഹുസൈൻ മുഹമ്മദ്, ഇഹ്ജാസ് മുഹമ്മദ് മുസ്തഫ, മുഹമ്മദ് പി എച്ച്, മുഹമ്മദ് മുസ്തഫ, മൊയ്തീൻ, ഹമീദ്.
കോട്ടപ്പുറം: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, യു ബി എം ബശീർ, മുഹമ്മദ് റഫീഖ്, ഹസൻ യു കെ, ഹസൈനാർ യു, അബൂബക്കർ യു, അശ്റഫ് മുഹമ്മദ്, മുഹമ്മദ് അബ്ദുൽ ഖാദർ, റഫീഖ് യു എം, തഹസീൻ യു ടി.