Connect with us

National

ലാലുവിന്റെ മക്കളുടെ വീടുകളില്‍ റെയ്ഡ്: 70 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണവും ഇ.ഡി പിടിച്ചെടുത്തു

തേജസ്വിയുടെ ഡല്‍ഹിയിലെ വീട് ഉള്‍പ്പടെ 24 സ്ഥലങ്ങളിലായാണ് ഇ.ഡി പരിശോധന നടത്തിയത്.

Published

|

Last Updated

പട്‌ന| ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണാഭരണങ്ങളും 540 ഗ്രാം സ്വര്‍ണക്കട്ടിയും 900 യു.എസ് ഡോളര്‍ അടക്കമുള്ള വിദേശ കന്‍സികളും ഇ.ഡി പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് തേജസ്വിയുടെ ഡല്‍ഹിയിലെ വീട് ഉള്‍പ്പടെ 24 സ്ഥലങ്ങളിലായാണ് ഇ.ഡി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ലാലുവിനെയും ഭാര്യ റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

ഇതേകേസില്‍ ചോദ്യം ചെയ്യാന്‍ ശനിയാഴ്ച തേജസ്വി യാദവിനെ സി.ബി.ഐ വിളിപ്പിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ത്ഥികളില്‍നിന്നു ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണ് കേസ്.

 

 

Latest