National
മഹാകുംഭമേള അര്‍ഥശൂന്യമെന്ന ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം വിവാദത്തില്‍
അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് ലാലു

ന്യൂഡല്‍ഹി | മഹാകുംഭമേള അര്‍ഥശൂന്യമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം വിവാദത്തില്‍. പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളക്കായി വലിയ ജനക്കൂട്ടം എത്തുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കുംഭമേളക്ക് അര്‍ഥമില്ല, അത് വെറും അര്‍ഥശൂന്യമാണെന്ന് ലാലു പ്രതികരിച്ചത്.
തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിച്ച സംഭവം വളരെ അസ്വസ്ഥതയുളവാക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അപര്യാപ്തമായ ക്രമീകരണങ്ങളാണ് ഇത് തുറന്നുകാട്ടുന്നത്. ഇത് റെയില്‍വേയുടെ പൂര്‍ണ പരാജയമാണ്. സംഭവത്തില്‍ റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും ലാലു ആവശ്യപ്പെട്ടു.
അതിനിടെ, മഹാകുംഭമേള അര്‍ഥശൂന്യമെന്ന ലാലുവിന്റെ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ബി ജെ പി വക്താവ് മനോജ് ശര്‍മ രംഗത്തുവന്നു. ഹിന്ദു മതത്തോടുള്ള ആര്‍ ജെ ഡിയുടെ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.