Connect with us

lalu hospitalised

ലാലുപ്രസാദ് യാദവിന് കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്

തോളിലും പുറത്തുമേറ്റ പരുക്ക് സാരമുള്ളതെന്ന് ആശുപത്രി അധികൃതര്‍

Published

|

Last Updated

പാറ്റ്‌ന|  ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവി (75)ന് വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണ് പരുക്ക്. തോളിനും പുറത്തുമേറ്റ പരുക്ക് ഗുരുതരമുള്ളതാണെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച പാറ്റ്‌നയിലെ പരസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയില്‍ ലാലു തിരിച്ചെത്തിയത്.കാലിതീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു. 2017ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരതടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു ചികിത്സക്ക് വിധേയനാവുകയായിരുന്നു. ഈ വര്‍ഷമാദ്യവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

139.35 കോടിയുടെ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഡൊറന്‍ഡ ട്രഷറി അഴിമതി കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. അതിനിടെ ഫെബ്രുവരിയില്‍ അഞ്ചാമത്തെ കാലിതീറ്റ കുംഭകോണകേസില്‍ ലാലുവിനെ പ്രത്യേക സി ബി ഐ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു.

 

 

ണു