First Gear
ചെറിയാന്‍ ഫിലിപ്പ് വഴി തെറ്റിപ്പോയ കുഞ്ഞാട്, പാര്‍ട്ടിയിലേക്ക് സ്വാഗതം: രമേശ് ചെന്നിത്തല
മത്സരരംഗത്തേക്ക് വന്നകാര്യം സുധാകരന്‍ ചര്‍ച്ച ചെയ്തിട്ടില്ല

തിരുവനന്തപുരം| വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തകസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംഘടനാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മത്സരരംഗത്തേക്ക് വന്നകാര്യം സുധാകരന്‍ തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ചെന്നിത്തലയുടെ മറുപടി. പത്രവാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.