Connect with us

Kerala

പി വി അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡ് ഉത്തരവ്

മലപ്പുറം ഏറനാട്, കോഴിക്കോട് താമരശേരി, പാലക്കാട് ആലത്തൂര്‍ എന്നീ താലൂക്കുകളിലെ 6. 25 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്.

Published

|

Last Updated

കോഴിക്കോട് |പി വി അൻവർ എംഎൽഎയുടെ കൈവശത്തിലുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഉത്തരവിട്ടത്. ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.

മലപ്പുറം ഏറനാട്, കോഴിക്കോട് താമരശേരി, പാലക്കാട് ആലത്തൂര്‍ എന്നീ താലൂക്കുകളിലെ 6. 25 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. പി വി അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നാണ് ഓതറൈസഡ് ഓഫീസർ ആദ്യം കണ്ടെത്തിയത്. എന്നാൽ ഇതിൽ എട്ട് ഏക്കർ ഭൂമിക്ക് രേഖകളുടെണ്ടന്ന് പിന്നീട് വ്യക്തമായി.

അതേസമയം, ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം. നിയമലംഘനത്തിലൂടെ കൂടുതല്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

Latest