National
ഭൂമി ഇടപാട് കേസ്; റോബര്‍ട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്
ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വാദ്ര.

ന്യൂഡല്‍ഹി| ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ഇന്ന് തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിര്‍ദ്ദേശം. ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വാദ്ര വ്യക്തമാക്കി. 11 തവണയാണ് വാദ്രയെ ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.
ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് നിലവിലുള്ളതെന്ന് വാദ്ര ആരോപിച്ചു. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് വാദ്ര പറഞ്ഞു. വാദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ല്‍ ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്.
ഈ സ്ഥലം ഡിഎല്‍എഫിന് 58 കോടി രൂപയ്ക്കാണ് മറിച്ചുവിറ്റത്.