Connect with us

National

മധ്യപ്രദേശില്‍ ഭൂമി തര്‍ക്കം; കുടുംബത്തിലെ ആറ് പേര്‍ വെടിയേറ്റ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ മൊറേനയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ ആറ് പേര്‍ വെടിയേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

മൊറേനയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ലെപ ഗ്രാമത്തിലാണ് സംഭവം. ധീര്‍ സിംഗ് തോമറിന്റെയും ഗജേന്ദ്ര സിംഗ് തോമറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ രാവിലെ 10 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.

2013-ല്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.ധീര്‍ സിംഗ് തോമറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ അന്ന് കൊല്ലപ്പെടുകയും തുടര്‍ന്ന് ഗജേന്ദ്ര സിംഗ് തോമറിന്റെ കുടുംബം ഗ്രാമം വിട്ട് പോകുകയും ചെയ്തു.

പിന്നീട് കോടതിക്ക് പുറത്ത് ഇരുകുടുംബങ്ങളും തമ്മില്‍ സമാധാനത്തിലേര്‍പ്പെട്ടു. എന്നാല്‍ ധീര്‍ സിംഗ് തോമറിന്റെ കുടുംബം മുന്‍കൂട്ടി ആലോചിച്ചാണ് ഇന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട ആറ് പേരില്‍ ഗജേന്ദ്ര സിംഗ് തോമറും രണ്ട് മക്കളും ഉള്‍പ്പെടുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം ഇരുകൂട്ടരും തമ്മിലുളള പഴയ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.

 

 

Latest